ന്യൂഡല്‍ഹി : ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു . ഇതോടെ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ടോള്‍ നിരക്ക് കൂടും . കേന്ദ്രസര്‍ക്കാര്‍ പുതിയ ടോള്‍ നയമാണ് പാസാക്കാനിരിക്കുന്നത്. വാഹനങ്ങളുടെ തരംതിരിക്കല്‍ പുനര്‍ നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയം തയ്യാറാക്കുന്നതായാണ് വിവരം.
ദേശീയപാതാ അതോറിറ്റിയുമായി ചേര്‍ന്ന് കരടുനയം തയ്യാറാക്കാന്‍ ഗതാഗത മന്ത്രാലയം കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബോസ്റ്റണ്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി സ്വകാര്യ കാറുകളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്.
യാത്രാ വാഹനങ്ങളുടെ ടോള്‍ നിരക്ക് ഉയര്‍ത്തിയും ചരക്ക് വണ്ടികളുടെ കുറച്ചും ഏകീകരണം ആവശ്യമാണെന്നാണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കരടുനയം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി മന്ത്രിസഭയുടെ അനുമതി തേടിയതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments