ന്യൂഡൽഹി: ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്‌തതിന് കേരളത്തില്‍ നിന്നുള്ള എം.പിയായ കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിറകെയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ സത്യപ്രതിജ്ഞ. ഇംഗ്ലീഷിലുള്ള പകര്‍പ്പ് ആദ്യം സെക്രട്ടറി ജനറല്‍ നല്‍കിയെങ്കിലും ഹിന്ദി മതിയെന്ന് പറഞ്ഞാണ് കൊടിക്കുന്നില്‍ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്‌തത്. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിന് ബി ജെ പി എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായത് നിറഞ്ഞ കയ്യടിയായിരുന്നു.
കയ്യടി വാങ്ങി ആവേശഭരിതനായി മടങ്ങിയെത്തിയ കൊടിക്കുന്നിലിനെ തന്റെ സമീപത്തേക്ക് വിളിച്ചുവരുത്തിയ സോണിയാ ഗാന്ധി, എന്തുകൊണ്ടാണ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതെന്ന് ചോദിച്ചു. സ്വന്തം ഭാഷ വശമില്ലാഞ്ഞിട്ടാണോ കടമെടുത്ത ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്നും അവർ ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തുടര്‍ന്ന് രണ്ടാം നിരയില്‍ ഇരിക്കുകയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടി.എന്‍ പ്രതാപന്‍,ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ക്ക് നേരെ തിരിഞ്ഞ് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ നിര്‍ദേശിക്കുകയും ചെയ്തുവെന്നാണ് സൂചന.
Post Your Comments