തിരുവനന്തപുരം: ഭക്ഷണം പോലും നല്‍കാതെ പെറ്റമ്മയെ വീടിനു പുറത്തെ വൃത്തിഹീനമായ ശുചിമുറിയില്‍ തള്ളി മകന്റെയും മരുമകളുടെയും ക്രൂരത. ഇത്രയൊക്കെ ചെയ്തിട്ടും മകനെയും ഭാര്യയേയും കുറ്റപ്പെടുത്താതെ ആ അമ്മ . തിരുവനന്തപുരത്താണ് എല്ലാവരുടെയും കണ്ണുകള്‍ നനയിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം കല്ലിയൂരിലാണ് മന: സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ദിനത്തിലാണ് പെറ്റമ്മയോടുള്ള ക്രൂരത പുറംലോകം അറിഞ്ഞത്. പോലീസ് ഇടപെട്ട് അമ്മയെ കുന്നപ്പുഴയിലെ അഭയകേന്ദ്രത്തിലെത്തിച്ചു.
വൃത്തിഹീനമായ ശുചിമുറിക്കുള്ളില്‍ നിന്ന് രക്ഷയ്ക്കെത്തിയവരുടെ വിളികേട്ടാണ് ആ അമ്മ പുറത്തേയ്ക്ക് വന്നത്. മെലിഞ്ഞ് ഒട്ടിയ ആ വൃദ്ധ ആഹാരം കഴിച്ചിട്ട് നാളുകള്‍ ഏറെയായി. എന്തിനാണ് ശുചിമുറിയില്‍ ഇരിക്കുന്നതെന്ന വിവരം തിരക്കിയപ്പോഴും മകന്റെയും മരുമകളെയും കുറിച്ച് കുറ്റപ്പെടുത്തിയില്ല. കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. നേമം പോലീസ് എത്തി കുന്നപ്പുഴയിലെ സ്വപ്നക്കൂടിലേയ്ക്ക് ഈ അമ്മയെ മാറ്റി
Post Your Comments