Latest NewsSaudi Arabia

ഈ രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ കനത്ത പിഴ

റിയാദ്: ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ സൗദി അറേബ്യയിൽ കനത്ത പിഴ ഈടാക്കും. ഏറ്റവും ഉയർന്ന ചൂടാണ് സൗദിയിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് അതിനാലാണ് നിയമം കർശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ 3000 റിയാൽ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണിവരെയുള്ള സമയങ്ങളിൽ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. ഇതോടെ നിർമാണ തൊഴിലാളികൾക്ക് ആശ്വാസമായിരിക്കുകയാണ്. മുമ്പും അധികൃതർ ഉച്ചവിശ്രമം അനുവദിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് പലരും പാലിക്കാതിരുന്നതാണ് നിയമം കർശനമാക്കാൻ കാരണം. അതുകൊണ്ടുതന്നെ നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ സംഖ്യ ഇരട്ടിയാകും.

ചൂട് വർദ്ധിച്ചതോടെ സ്കൂളുകളുടെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമം നിയമം നിലവിലുണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button