Latest NewsKerala

അരുണാചലിൽ മരിച്ച സൈനികന്റെ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി എത്തി

കണ്ണൂര്‍: അരുണാചൽ പ്രദേശിൽ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച എന്‍.കെ. ഷരീഫിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ടയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ മുഖ്യമന്ത്രി കണ്ടത്. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

മൂന്ന് മലയാളി സൈനികരടക്കം 13 പേരാണ് അരുണാചലിൽ മരിച്ചത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്ത് നിന്നാണ് മ്യതദേഹങ്ങളും ബ്‌ളാക്ക് ബോക്‌സും കണ്ടെത്തിയത്. പറന്നുയർന്ന് അരമണിക്കൂറിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് എട്ട് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് അരുണാചൽ പ്രദേശിലെ ലിപ്പോ മേഖലയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ വ്യോമസേന കണ്ടെത്തിയത്. വിമാനം തകർന്ന് വീണ ഭാഗം കൊടുംകാടായതും മോശം കാലാവസ്ഥയും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ജൂൺ 3 ന് ഉച്ചയോടെയാണ് അസമിൽ നിന്നും അരുണാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ 13 യാത്രക്കാരുമായി വ്യോമസേനയുടെ എഎൻ 32 വിമാനം കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button