UAELatest News

എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ സന്തോഷം പൊലിഞ്ഞു: ദുബായിയിലെ മലയാളിയായ ആറുവയസ്സുകാരന്റെ മരണത്തില്‍ വിലപിച്ച് നാട്

ദുബായ്: മുഹമ്മദ് ഫര്‍ഹാന്‍ ഫൈസല്‍ എന്ന ആറു വയസ്സുകാരന്റെ മരണം യുഎഇയിലെ മലയാളികള്‍ക്ക് ഞെട്ടലുണ്ടാക്കിയിിക്കുകയാണ്. ണുഹമ്മദ് ഫര്‍ഹാന്റെ വിയോഗം താങ്ങാന്‍ ഇതുവരെ അവന്റെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കഴിഞ്ഞിട്ടില്ല. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിനും ഭാര്യക്കും നീണ്ട എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുഹമ്മദ് ഫര്‍ഹാനെ ലഭിക്കുന്നത്. എന്നാല്‍ സ്‌നേഹിച്ചും ലാളിച്ചും കൊതി തീരും മുമ്പ് അവനെ വിധിയുടെ കരങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു.

മുഹമ്മദ് ഫര്‍ഹാന്‍ മാതാപിതാക്കളുമായി വലിയ അടുപ്പത്തിലായിരുന്നു. ഫര്‍ഹാനെ കൂടാതെ മുതിര്‍ന്ന മൂന്ന് പെണ്‍ മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഇതില്‍ ഏറ്റവും മുതിര്‍ന്നയാളുടെ വിവാഹം ജൂലായില്‍ നടക്കാനിരിക്കെയാണ് ഫര്‍ഹാന്റെ വിയോഗം. ഫര്‍ഹാന്റെ അച്ഛന്‍ ഫൈസലിന്റെ നേതൃത്വത്തിലാണ് ഇന്നലെ അല്‍ഖുമൂസ് ഖബറിസ്ഥാനില്‍ സംസ്‌കാര പ്രാര്‍ത്ഥനകള്‍ നടന്നത്.

ഇന്നലെയാണ് ദുബായിയിലെ അല്‍ഖൂസിലെ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസല്‍ സ്‌കൂള്‍ ബസിനുള്ളില്‍ കിടന്ന് ശ്വാസം കിട്ടാതെ മരിച്ചത്. ബസിനുള്ളില്‍ കുട്ടി ഉള്ളതറിയാതെ ജീവനക്കാരന്‍ വാഹനത്തിന്റെ ലാതില്‍ പൂട്ടി പോയതാണ് അപകടത്തിന് കാരണമായത്. പാര്‍ക്കിംഗ് ഭാഗത്ത് കിടന്ന ബസിനുള്ളില്‍ നിന്ന് ഏഴ് മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ദുബായിലെ അല്‍ഖൂസിലാണ് ആറുവയസ്സുകാരന് അന്ത്യവിശ്രമം കൊള്ളാന്‍ ഇടം കണ്ടെത്തിയത്. 200ലധികം ആളുകള്‍ സംസാകാര ചടങ്ങില്‍ പങ്കുകൊള്ളാനെത്തിയിരുന്നു. കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ നടന്ന സംസ്‌കാര പ്രാര്‍ത്ഥനയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.ഇതോടെ അല്‍ഖൂസ് ഖബര്‍സ്ഥാന്‍ കണ്ണീര്‍ക്കടലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button