മസ്കറ്റ്: വിദേശികളുടെ ജനസംഖ്യാനുപാതം കുറക്കണമെന്ന ആവശ്യവുമായി കുവൈത്ത് എംപിമാര്‍, രാജ്യത്ത് വിദേശികളുടെ ജനസംഖ്യാനുപാതം കുവൈത്ത് പൗരന്മാരുടെ 60 ശതമാനത്തിൽ ഒതുക്കിനിർത്തണമെന്ന് കുവൈറ്റ് എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ജനസംഖ്യാ സന്തുലിതത്വം ഉറപ്പുവരുത്തുന്നതിനായി ദേശീയ കമ്മിറ്റി രൂപവത്കരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. നിർദേശം നടപ്പായാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും.
കൂടാതെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും അസ്തിത്വവുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ വിഷയമാണ് ജനസന്തുലിനാസ്ഥ എന്നതാണ് എം പിമാരുടെ പ്രധാന ആക്ഷേപം. ഇതുസംബന്ധിച്ച കരടുനിർദേശം എം.പിമാർ പാർലമെൻറിൽ സമർപ്പിച്ചു. ഒരു രാജ്യക്കാരുടെയും എണ്ണം കുവൈത്തികളുടെ 40 ശതമാനത്തിൽ കവിയരുത്. കൂടുതൽ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ച് വൈവിധ്യം ഉറപ്പുവരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
കുവൈത്തിൽ ദേശികൾ തിങ്ങിപ്പാർക്കുന്നത് മൂലം അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റുമായി രാജ്യം കൂടുതൽ പണം ചെലവിടേണ്ടി വരുന്നു. കൂടുതൽ ആളുണ്ടാവുമ്പോൾ കൂടുതൽ സംവിധാനങ്ങളും ഒരുക്കേണ്ടിവരും. രാജ്യത്തിെൻറ ബജറ്റിനെ ഇത് ബാധിക്കുന്നു. അതിനാൽ പത്ത് വർഷത്തിനകം വിദേശി ജനസംഖ്യ നിശ്ചിത ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരികയും വേണമെന്ന് കരടുനിർദേശത്തിൽ പറയുന്നു.
എന്നാൽ ഈ തീരുമാനം നടപ്പാവുകയാണെങ്കിൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാണ്. നിലവിൽ ഇന്ത്യക്കാരാണ് കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹം. ഏകദേശം പത്തുലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. 14 ലക്ഷമാണ് കുവൈത്തി ജനസംഖ്യ. ഒരു രാജ്യക്കാരുടെ എണ്ണം കുവൈത്തികളുടെ 40 ശതമാനത്തിൽ കവിയാൻ പാടില്ല എന്ന് വന്നാൽ നാലുലക്ഷത്തോളം ഇന്ത്യക്കാർ നാടുവിടേണ്ടി വരും
Post Your Comments