കൊച്ചി: ഈ ശ്രീധരന്റെ നേതൃത്വത്തിൽ പാലാരിവട്ടം മേൽപ്പാലത്തിൽ പരിശോധന നടത്തുന്നു. പരിശോധന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.ഈ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ച് നീക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. മദ്രാസ് ഐഐടിയിലെ വിദഗ്ധരും ശ്രീധരനൊപ്പം പരിശോധനയ്ക്കെത്തിയിട്ടുണ്ട്.
പാലത്തിന്റെ അടിഭാഗമാണിപ്പോൾ സംഘം പരിശോധിക്കുന്നത്. അറ്റകുറ്റ പണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മെട്രോമാൻ ഇ ശ്രീധരന്റെ ഉപദേശം തേടിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തിയ ശ്രീധരൻ പാലം ഒരു കോൺക്രീറ്റ് സ്പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ പാലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാരും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്.
Post Your Comments