പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ പരാതി നല്‍കിയ യുവതി ഡിവൈഎഫ്‌ഐയില്‍ നിന്നും രാജിവച്ചു. രാജിയെ തുടര്‍ന്നുള്ള യുവതിയുടെ പരാതി തള്ളി ഡിവൈഎഫ്‌ഐ രംഗത്തെത്തി. പെണ്‍കുട്ടിയുടെ പരാതി തെറ്റിദ്ധാരണ കൊണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി ഘടകത്തെ അറിയിക്കണം. ഫേസ്ബുക്കിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല. ജില്ലാ ഘടകത്തില്‍ നിന്ന് ചിലരെ ഒഴിവക്കിയത് മറ്റു ചില പ്രശ്‌നങ്ങള്‍ക്കൊണ്ട്. എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ ഒപ്പം നിന്നില്ല എന്ന ആരോപണം ശരിയല്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു
പി.കെ. ശശി എം.എല്‍.എയ്ക്കെതിരേ പീഡനപ്പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സംഘടനാ ചുമതലകളില്‍നിന്നു രാജിവച്ചിരുന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയിലെ അഴിച്ചുപണികള്‍ക്കിടെയാണു രാജി. പീഡന പരാതിയില്‍ യുവതിക്കൊപ്പം നിലകൊണ്ടവരെ തരം താഴ്ത്തിയ നടപടിയിലാണ് രാജിവെച്ചതെന്നാണ് സൂചന. കഴിഞ്ഞ രണ്ടുദിവസമായി നടന്ന ഡി.വൈ.എഫ്.ഐ. ജില്ലാ പഠന ക്യാമ്പിനോടനുബന്ധിച്ചാണു ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് പുനഃസംഘടന നടത്തിയത്.
Post Your Comments