Latest NewsIndia

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര; 102 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു

ചെന്നൈ: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത 102 പൊലീസുകാര്‍ക്കെതിരെയാണ് തമിഴ്നാട് പൊലീസ് കേസെടുത്തു. ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ഹൈക്കോടതി മധുര ബെഞ്ച് ഉറച്ച നിലപാടെടുത്തതോടെയാണ് പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത്.

ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിലെത്തിയ എസ്‌ഐയെ ശകാരിക്കുന്ന കമ്മിഷണറുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ചെന്നൈ നഗരത്തില്‍ മാത്രം ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്‍ത 102 പൊലീസുകാര്‍ക്കെതിരെ കേസെടുത്തുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button