Latest NewsKerala

ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസ്: സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

തലശ്ശേരി: ബി.ജെ.പി.നേതാവ് എം.പി.സുമേഷ് വധശ്രമ കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. അതേസമയം വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍ വധശ്രമക്കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയ കൊട്ടിയം സന്തോഷാണ് എം.പി.സുമേഷ് വധശ്രമക്കേസിലേയും മുഖ്യ പ്രതി.

2008 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.ജെ.പി.തലശ്ശേരി മണ്ഡലം പ്രസിഡന്റ് എം.പി.സുമേഷിനെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊട്ടിയം സന്തോഷ് അടക്കം ആറ് സി.പി.എം.പ്രവര്‍ത്തകരെയാണ് കു്റ്റക്കാരെന്ന് കണ്ടെത്തിയത്.

സി.ഒ.ടി.നസീറിനെ അക്രമിച്ച കേസില്‍ വി.പി.സന്തോഷിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സി.ഒ.ടി.നസീര്‍ വധശ്രമക്കേസിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button