Latest NewsUAE

ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച മലയാളി ബാലന് ദുബായിയില്‍ അന്ത്യ വിശ്രമം

ഇന്നലെയാണ് ദുബായിയിലെ അല്‍ ക്വോസിലെ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസല്‍ സ്‌കൂള്‍ ബസിനുള്ളില്‍ കിടന്ന് ശ്വാസം കിട്ടാതെ മരിച്ചത്

ദുബായ്: സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ച ആറു വയസ്സുകാരന്റെ സംസ്‌കാരം ദുബായിയില്‍ നടത്തി. ദുബായിലെ അല്‍ഖൂസിലാണ് ആറുവയസ്സുകാരന്
അന്ത്യവിശ്രമം കൊള്ളാന്‍ ഇടം കണ്ടെത്തിയത്. 200ലധികം ആളുകള്‍ സംസാകാര ചടങ്ങില്‍ പങ്കുകൊള്ളാനെത്തിയിരുന്നു. കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ നടന്ന സംസ്‌കാര പ്രാര്‍ത്ഥനയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.ഇതോടെ അല്‍ഖൂസ് ഖബര്‍സ്ഥാന്‍ കണ്ണീര്‍ക്കടലായി.

ഇന്നലെയാണ് ദുബായിയിലെ അല്‍ഖൂസിലെ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസല്‍ സ്‌കൂള്‍ ബസിനുള്ളില്‍ കിടന്ന് ശ്വാസം കിട്ടാതെ മരിച്ചത്. ബസിനുള്ളില്‍ കുട്ടി ഉള്ളതറിയാതെ ജീവനക്കാരന്‍ വാഹനത്തിന്റെ ലാതില്‍ പൂട്ടി പോയതാണ് അപകടത്തിന് കാരണമായത്. പാര്‍ക്കിംഗ് ഭാഗത്ത് കിടന്ന ബസിനുള്ളില്‍ നിന്ന് ഏഴ് മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

തന്റെ കുട്ടിയെ സ്‌കൂളില്‍ നിന്നും തിരികെ കൊണ്ടു പോകാന്‍ വന്നപ്പോള്‍ ബസിനടുത്ത് ആള്‍ക്കൂട്ടം കണ്ടെന്നും സമീപത്തു ചെന്നു നോക്കിയപ്പോള്‍ അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് കണ്ടതെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button