തിരുവനന്തപുരം: ഇടതുസർക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ എതിർപ്പുമായി ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന് രംഗത്ത്. തീരുമാനങ്ങളില്‍ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
നിലവിൽ സർക്കാർ എടുക്കുന്ന ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിരാണ്. സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യമാണ്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കരുത്. കുന്നത്തുനാട് നിലം നികത്തലില്‍ ജാഗ്രത വേണം എന്നിവയാണ് കത്തില്‍ വി.എസ് ഉന്നയിക്കുന്ന വിഷയങ്ങള്‍. കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ ഇടപെടരുതെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.
Post Your Comments