KeralaLatest News

സഹപ്രവർത്തകരുമായി അടുപ്പം കുറവാണ് ; അജാസ് തലതിരിഞ്ഞ സ്വാഭാവക്കാരനെന്ന് പരിചയക്കാരും മേലുദ്യോഗസ്ഥരും

മാവേലിക്കര: വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതിയും പോലീസ് ഉദ്യോഗസ്ഥനുമായ അജാസ് തലതിരിഞ്ഞ സ്വഭാവക്കാരനാണെന്ന് പരിചയക്കാരും മേലുദ്യോഗസ്ഥരും പറയുന്നു. കാക്കനാട് സൗത്ത് വാഴക്കാല മൂലേപ്പാടം റോഡ് നെയ്തേലിൽ എൻ.എ.അജാസ് സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗമാണ്.

സിവിൽ ലൈൻ റോഡിലെ വാഴക്കാല ജംക‍്ഷനിൽ നിന്നു 100 മീറ്റർ മാത്രം മാറിയാണ് മൂലേപ്പാടം റോഡിൽ അജാസിന്റെ വീട്. വീടിനോടു ചേർന്നു റോഡരികിൽ കടമുറികൾ നിർമിച്ചു വാടകയ്ക്കു നൽകിയിട്ടുണ്ട് 2018 ജൂലൈ ഒന്നിനാണ് ടൗൺ ട്രാഫിക് സ്റ്റേഷനിൽ എത്തിയത്. ഇയാൾ കളമശേരി എആർ ക്യാംപിൽ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുൻപു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു.

ട്രാഫിക് സ്റ്റേഷനിൽ എത്തിയിട്ട് ഒരു വർഷമായെങ്കിലും സ്റ്റേഷനിലെ സഹപ്രവർത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചർച്ചകളിലോ പങ്കുചേരാറില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. സേനയിൽ അത്യാവശ്യമായ അച്ചടക്കവും അജാസിനില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തൽ. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലന‌കാലത്തു ഗ്രൗണ്ടിൽ ഡ്രിൽ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു.

വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനർ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്.ഇത്രയും ക്രൂരമായി പ്രതികാരം ചെയ്യാവുന്നത്ര പ്രശ്നങ്ങൾ അജാസിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്നു അയൽക്കാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കുമറിയില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button