കോട്ടയം : വനിതാ പോലീസ് സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ് ഇന്ദിര. സൗമ്യയെ കൊല്ലാനുള്ള ശ്രമം മുമ്പും നടന്നിരുന്നു. ഭര്‍ത്താവിനെ വധിക്കുമെന്ന് അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നു.
വായ്പ വാങ്ങിയ പണം തിരികെ കൊടുത്തിട്ടും അജാസ് വാങ്ങാന്‍ തയ്യാറായില്ല.അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതോടെയാണ് വൈരാഗ്യം തീർക്കാൻ അജാസ് സൗമ്യയെ കൊലപ്പെടുത്തിയത്.
അജാസില്‍ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക അജാസിന് നല്‍കാനായി കഴിഞ്ഞയാഴ്ച അമ്മയ്‌ക്കൊപ്പം സൗമ്യ കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ ഈ തുക വാങ്ങാന്‍ തയ്യാറായില്ല. ഇരുവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ട് ചെന്നാക്കിയതും അജാസ് തന്നെയാണെന്ന് പോലീസ് പറയുന്നു.
സൗമ്യയ്ക്ക് അജാസിൽനിന്ന് നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകൻ മൊഴിനൽകി. അജാസ് നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജസാണ് കാരണം എന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ പോലീസിനോട് പറയാൻ പറഞ്ഞിരുന്നുവെന്നും മകന്റെ മൊഴി. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
Post Your Comments