പാലക്കാട്: ധാര്‍ഷ്ട്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉദ്‌ഘാടന വേദിയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നെന്മാറയില്‍ അവൈറ്റിസ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയും നടന്‍ മോഹന്‍ലാലും ഒരേ വേദി പങ്കിട്ട ചടങ്ങില്‍ തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ച ശേഷവും ജനങ്ങള്‍ മോഹന്‍ലാലിന് ആര്‍പ്പുവിളിച്ചതാണ് പിണറായിയെ പ്രകോപിതനാക്കിയത്.
ഉദ്‌ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് സ്വാഗതം പറഞ്ഞപ്പോള്‍ ലഭിച്ചതിനെക്കാള്‍ കൈയടിയും ആര്‍പ്പുവിളികളുമായിരുന്നു നടന്‍ മോഹന്‍ലാലിന്റെ പേര് പറഞ്ഞപ്പോള്‍ ജനങ്ങളിൽ നിന്ന് ലഭിച്ചത്. മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ ജനങ്ങള്‍ മോഹന്‍ലാലിന് വീണ്ടും ജയ് വിളിച്ചു കൊണ്ടിരുന്നു. അത് മുഖ്യമന്ത്രിയെ പ്രകോപിതനാക്കുകയും മോഹന്‍ലാലിന് ജയ് വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്‌നമാണെന്നും പറഞ്ഞ മുഖ്യമന്ത്രി ഇതിൽ മാറ്റം വരില്ലെന്നും കൂട്ടിച്ചേർത്തു. ശേഷം അതിവേഗം പ്രസംഗം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി. എന്നാല്‍ അവസാനം സംസാരിച്ച മോഹന്‍ലാല്‍ ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാതെ പ്രസംഗം അവസാനിപ്പിച്ചു.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ.കൃഷ്ണന്‍കുട്ടി, വി എസ് സുനില്‍കുമാര്‍, ഒ.രാജഗോപാല്‍ എം എല്‍ എ തുടങ്ങിയവരെല്ലാം വേദിയിലുണ്ടായിരുന്നു.
Post Your Comments