Latest NewsKerala

കേരള കോണ്‍ഗ്രസ് പിളരുന്നു : പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിയ്ക്കും : അതീവപ്രാധാന്യമുള്ള കൂടിക്കാഴ്ച ഇന്ന്

കോട്ടയം: ആഴ്ചകള്‍ നീണ്ട കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സീറ്റ് തര്‍ക്കത്തിന് ഇന്ന് പരിസമാപ്തിയെന്ന് സൂചന. പി.ജെ.ജോസഫും, ജോസ്.കെ.മാണിയും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പരസ്പരം അറിയിച്ചതോടെ കേരള കോണ്‍ഗ്രസ് പിളരും. പിളര്‍പ്പിലേക്കെന്ന സൂചനയുമായി ജോസ് കെ മാണി ഞായറാഴ്ച പാര്‍ട്ടി യോഗം വിളിച്ചു. നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായാണ് യോഗം വിളിച്ച് ചേര്‍ക്കുന്നതെന്നും പുതിയ ചെയര്‍മാന്‍ ഞായറാഴ്ച ഉണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

സംസ്ഥാന കമ്മറ്റിയിലുള്ള മൃഗീയ ഭൂരിപക്ഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ ജോസ് കെ മാണിയെ പ്രേരിപ്പിച്ചത്. സംസ്ഥാന കമ്മറ്റിയിലെ 400 സ്ഥിരാംഗങ്ങളില്‍ മുന്നൂറോളം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ നാലില്‍ ഒന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്.

115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പി.ജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. യോഗത്തിന്റെ പ്രധാന അജണ്ട പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുക എന്നതാണ്. യോഗത്തിലേക്ക് പി.ജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്.

ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇത്തരമൊരു നീക്കത്തിലൂടെ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ നഷ്ടപ്പെടില്ല എന്ന നിയമോപദേശത്തിന്റെ ചുവടുപിടിച്ചാണ് ജോസ് കെ മാണിയുടെ ഈ നീക്കം. ഈ സാഹചര്യത്തില്‍ പി.ജെ ജോസഫ് എങ്ങനെ പ്രതികരിക്കും എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button