കോട്ടയം: ചെയര്മാന് സ്ഥാനത്തിനു വേണ്ടി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ചെയര്മാന് സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ജോസഫ്, ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. പി.ജെ ജോസഫും, ജോസ് കെ മാണിയും ഫോണില്‍ സംസാരിച്ചു. തര്‍ക്കം രൂക്ഷമായതോടെ പ്രശ്ന പരിഹാരത്തിനായി സമവായ നീക്കവുമായി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും.
അതേസമയം ജോസ് കെ മാണി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പി ജെ ജോസഫിന്റെ ഇ-മെയില്‍. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലില്‍ പറഞ്ഞു. ക്ഷണമുണ്ടായാലും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റി ഇന്ന് ചേരാനിരിക്കെയാണ് ജോസഫ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഇ-മെയില്‍ സന്ദേശം അയച്ചത്.
Post Your Comments