കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പുതിയ ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. ബദല്‍ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. അതേസമയം സി.എഫ് തോമസടക്കം മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡന്‍രമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്. എട്ട് ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു.
പാര്‍ട്ടി ചെയര്‍മാനായ പിജെ ജോസഫിന്റെ അംഗീകരമില്ലാതെ വിളിച്ചു ചേര്‍ത്തതാണ് സംസ്ഥാന സമിതിയോഗം. അതിനാല്‍ കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പ് എന്നത് യാഥാര്‍ത്യമാകുന്ന സ്ഥിതിയാണ്. പിജെ ജോസഫിനെ കൂടാതെ മോന്‍സ് ജോസഫ്, സിഎഫ് തോമസ്, സി തോമസ് എന്നീ എംഎല്‍എമാരും പിജെ ജോസഫിനൊപ്പം നില്‍ക്കുകയാണ് മറുവശത്ത് റോഷി അഗസ്റ്റിന്, എന്‍. ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പം നിലകൊള്ളുന്നു.
Post Your Comments