കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് തലേദിവസം നീനുവിന്റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സാനു ചാക്കു പിതാവ് ചാക്കോ ജോണിന് അയച്ച വാട്‌സാപ്പ് സന്ദേശത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ മൊഴി നല്‍കി. ‘കൊല്ലാം, ഞാന്‍ ചെയ്‌തോളം, അവന്‍ തീര്‍ന്നു’ എന്നീ വാട്‌സാപ് സന്ദേശങ്ങള്‍ സാനു, ചാക്കോയ്ക്ക് അയച്ചിരുന്നുവെന്ന് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയാണ് മൊഴി നല്‍കിയത്.
സാനുവിന്റെ ഫോണില്‍ ‘പപ്പാ കുവൈത്ത്’ എന്ന പേരിലാണ് ചാക്കോയുടെ ഫോണ്‍ നമ്പര്‍ സേവ് ചെയ്തിരുന്നത്. ഇതിലേയ്ക്കാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. അതേസമയം കെവിനെ കൊല്ലാമെന്നു സാനു ചാക്കോ രണ്ടാം സാക്ഷി ലിജോ ഒറ്റയ്ക്കലിനും വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നതായി പരിശോധനയില്‍ തെളിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘കെവിന്റെ പ്രൊഫൈല്‍ ചെക്കു ചെയ്തു’ എന്നായാരുന്നു ലിജോയുടെ മറുപടി.
മറുപടിയായി ‘അവന്‍ തീര്‍ന്നു, ഡോണ്ട് വറി’ എന്ന് സാനു ലിജോയ്ക്കു മറുപടി നല്‍കിയതായും കണ്ടെത്തി. കെവിനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നുവെന്നു വ്യക്തമാക്കാനാണ് വാട്‌സാപ് സന്ദേശങ്ങള്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഏഴു ഫോണുകളും പ്രതികളില്‍ നിന്നു പിടിച്ചെടുത്തെതാണെന്ന് ഗിരീഷ് പി. സാരഥി തിരിച്ചറിഞ്ഞു.
Post Your Comments