KeralaLatest News

സഹകരണസംഘങ്ങളുടെ കൂട്ടായ്മയിൽ പുതിയ വിമാന കമ്പനിക്ക് നീക്കവുമായി ജെറ്റ് കേരള

കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ‘എയർ കേരള’ എന്നപേരിൽ വിമാനസർവീസ് തുടങ്ങാൻ സർക്കാർ ആലോചിക്കുകയും കമ്പനി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു

തിരുവനന്തപുരം: സഹകരണസംഘങ്ങളുടെ കൂട്ടായ്മയിൽ കേരളത്തിൽ ആഭ്യന്തരവിമാനസർവീസ് തുടങ്ങാൻ പദ്ധതി ഒരുങ്ങുന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂർ, ബെംഗളൂരു, വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച്  കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളുടെ മാതൃകയിൽ സർക്കാർനിയന്ത്രണത്തിലാണ് കമ്പനി തുടങ്ങുന്നത്. ‘ജെറ്റ് കേരള’ എന്ന കമ്പനിയുടെ ഉടമകൾ സഹകരണസംഘങ്ങളായിരിക്കും

ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്‌മെന്റ് സഹകരണസംഘം (ലാഡർ) ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പദ്ധതിരേഖ കേരള  മുഖ്യമന്ത്രി പിണറായി വിജയന് നൽകി. ഇതിൽ വിമാനസർവീസിന്റെ എല്ലാ സാധ്യതാറിപ്പോർട്ടും  അടങ്ങിയിട്ടുണ്ട്.ഭൂരിഭാഗവും ലാഭത്തിലുള്ള   1642 പ്രാഥമിക സഹകരണബാങ്കുകൾ കേരളത്തിലുണ്ട്. എന്നാൽ  നിക്ഷേപത്തിന്റെ 60 ശതമാനംപോലും വായ്പയായി നൽകാനാവുന്നില്ല. ഈ ബാങ്കുകളിലെ അധികപണം ഗുണകരമാകുന്ന പദ്ധതിക്കായി ഉപയോഗിക്കാമെന്ന് പദ്ധതിരേഖ പരാമർശിക്കുന്നു.

കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ‘എയർ കേരള’ എന്നപേരിൽ വിമാനസർവീസ് തുടങ്ങാൻ സർക്കാർ ആലോചിക്കുകയും കമ്പനി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ, അഞ്ചുവർഷം ആഭ്യന്തരസർവീസ് നടത്തി പരിചയമുണ്ടെങ്കിലേ അന്താരാഷ്ട്ര സർവീസ് നടത്താനാകൂവെന്നതടക്കമുള്ള നിബന്ധന പദ്ധതിക്ക് തടസ്സമായി.

സഹകരണസംഘത്തിന് നേരിട്ട് വിമാനസർവീസ് തുടങ്ങാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ‍(ഡി.ജി.സി.എ.) അനുമതി നൽകില്ല. എന്നാൽ സഹകരണസംഘത്തിന് അനുബന്ധകമ്പനി തുടങ്ങാനാകും. ഇതിന്‌ സർക്കാർ തലത്തിൽ  തീരുമാനമുണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button