Latest NewsOmanGulf

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ക്കു നേരെ നടന്ന ആക്രമണം : ഇറാനെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍

മസ്‌ക്കറ്റ് : സൗദിയുടെ എണ്ണ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നാലെ ഒമാന്‍ ഉള്‍ക്കടലില്‍ ഒമാന്റെ രണ്ട് എണ്ണ ടാങ്കറുകള്‍ക്കു നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നു. ഇറാനാണ് ഈ ആക്രമണത്തിന്റെയും പിന്നിലെന്നാണ് ജി.സി.സി രാഷ്ട്രങ്ങളുടെ നിലപാട്. ഇതോടെ ഇറാനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചു. അതേസമയം, ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്നാണ് ഇറാന്റെ നിലപാട്.

പ്രശ്‌നത്തില്‍ യു.എന്‍ ശക്തമായി ഇടപെടണമെന്നാണ് സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആക്രമണ പരമ്പരകള്‍ക്കു പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രം അമേരിക്ക പുറത്തുവിട്ടു.

ആക്രമണത്തിന് ഇരയായ ടാങ്കറില്‍ നിന്ന് പൊട്ടാത്ത മൈനുകള്‍ ഇറാന്‍ സൈന്യം നീക്കം ചെയ്യുന്നതിന്റെ തെളിവായാണ് ഈ വീഡിയോ ചിത്രമെന്ന് അമേരിക്ക പറയുന്നു. ആക്രമണത്തില്‍ തങ്ങളുടെ പങ്ക്
പുറംലോകം അറിയാതിരിക്കാനുള്ള നീക്കമാണിതെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നു. എന്നാല്‍ അപകടത്തില്‍പെട്ട ടാങ്കറില്‍ നിന്ന് ജീവനക്കാരെ രക്ഷിക്കുക മാത്രമാണ് സൈന്യം ചെയ്തതെന്നാണ് ഇറാന്‍ നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button