കോട്ടയം: വിവാദമായ വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി പിടിയില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷാണ് പിടിയിലായത്. കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിചാരണ കോട്ടയം പ്രത്യേക കോടതിയില്‍ നടക്കുന്നതിനിടയില്‍ 2014-ലാണ് ഇയാള്‍ ഒളിവില്‍ പോയത്. ഹൈദരാബാദില്‍ നി്ന്ന് ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്. സുരേഷിനെ 23 കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വിതുരയില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലെ ഒന്നാം പ്രതിയാണ് സുരേഷ്. കേസ് എടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം 2015ലാണ് സുരേഷ് കീഴടങ്ങിയത്. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലായിരിക്കെയാണ് ഇയാള്‍ വീണ്ടും ഒളിവില്‍ പോയത്. കേസില്‍ നിന്ന് ഇയാളുടെ അഭിഭാഷകന് നേരത്തെ പിന്മാറിയിരുന്നു.
Post Your Comments