തിരുവനന്തപുരം: കിലോയ്ക്ക് 25 രൂപ താങ്ങുവിലപ്രകാരം പച്ചത്തേങ്ങസംഭരണം 26-നകം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഭരണം നല്‍കുന്നത് കേരഫെഡ് സൊസൈറ്റികള്‍ വഴിയാകും. ഇത് സംബന്ധിച്ചു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഔദ്യോഗികമായി അറിയിപ്പ് നല്‍കി. അതോടൊപ്പം കൊപ്രയുടെ സംഭരണവും പുനരാരംഭിക്കും.
പച്ചത്തേങ്ങവില സെപ്റ്റംബറോടെ ബജറ്റ് നിര്‍ദേശമനുസരിച്ചു കൊപ്രയുടെ താങ്ങുവിലയ്ക്ക് ആനുപാതികമായി 27 രൂപയാക്കും. പച്ചത്തേങ്ങ വില 45 രൂപവരെ ഉയര്‍ന്നപ്പോഴാണ് സംഭരണം നിര്‍ത്തി വെച്ചത്. എന്നാല്‍ ഇപ്പോഴിത് 27 രൂപയിലേക്ക് താഴ്ന്നു. ഇതിനാലാണ് സംഭരണം പുനരാരംഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
370 കൃഷിഭവനുകളുടെ പരിധിയിലുളളതും കേരഫെഡിന് കീഴില്‍വരുന്നതുമായ 900 സഹകരണസംഘങ്ങള്‍ വഴിയാണ് സംഭരണം. മറ്റു പ്രദേശങ്ങളില്‍ തിരഞ്ഞെടുക്കുന്ന ഏജന്‍സികള്‍ വഴിയും. ഇറക്കുമതി, ഗതാഗതം, കൈകാര്യം ചെയ്യുന്നതിനുള്ള കൂലി എന്നിവയടക്കം സംഘങ്ങള്‍ക്ക് 400 രൂപ കിട്ടും. ആദ്യഘട്ടത്തില്‍ അപാകം വരുത്തിയ സംഘങ്ങളെ ഒഴിവാക്കും. സൊസൈറ്റികളെ തീരുമാനിക്കാന്‍ ജില്ലാതല കമ്മിറ്റികളുടെ യോഗം രണ്ടുദിവസത്തിനകം ചേരും.
25 രൂപയില്‍ താഴുമ്പോള്‍ സംഭരിക്കാമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്. സംഭരണം നിലച്ചതുമൂലമുള്ള പ്രതിസന്ധിയെപ്പറ്റി കഴിഞ്ഞ ദിവസം ‘രണ്ടുവര്‍ഷമായി പച്ചത്തേങ്ങ സംഭരണമില്ല.
Post Your Comments