ന്യൂ ഡല്‍ഹി: പുതുതായി 2.2 കോടി അംഗങ്ങളെക്കൂടി പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പാര്‍ട്ടി പുതിയ മുദ്രാവാക്യമിറക്കി.’സര്‍വസ്പര്‍ശി ബി.ജെ.പി., സര്‍വവ്യാപി ബി.ജെ.പി.’ എന്നതാണ് മുദ്രാവാക്യം. പ്രചാരണ പരിപാടിക്ക് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാനസംഘടനാ സെക്രട്ടറിമാരുടെ യോഗം അംഗീകാരം നല്‍കി. ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിനമായ ജൂലായ് ആറിന് അംഗത്വപ്രചാരണം തുടങ്ങുമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
പുതിയ മുദ്രാവാക്യം ബി.ജെ.പി. മുന്നോട്ടുെവക്കുന്നത് ‘സബ്കാ സാഥ്, സബ്കാ വിശ്വാസ്, സബ്കാ വികാസ്’ എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ മുദ്രാവാക്യത്തിന് സമാനമായിട്ടാണ്. അംഗത്വ പ്രചാരണസമിതിയുടെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ചൗഹാന്‍ ഇത് സ്ഥിരീകരിച്ചു. ബൂത്ത് തലം മുതല്‍ രാജ്യവ്യാപകമായി അംഗങ്ങളെ ചേര്‍കാണാന് ഉദ്ദേശിക്കുന്നത്. ഇതിന്റെ തയ്യാറെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ദേശീയ സമിതിയുടെ യോഗം 17-ന് ചേരും. ദേശീയാധ്യക്ഷന്‍ അമിത് ഷാ ഈ യോഗത്തിന് നേതൃത്വം നല്‍കും. ഈ മാസം 24-നുള്ളില്‍ തയ്യാറെടുപ്പ് പൂര്‍ത്തീകരിക്കും. ജൂലായ് ആറു മുതല്‍ ഓഗസ്റ്റ് 10 വരെയാണ് പ്രചാരണ പരിപാടി. വ്യാഴാഴ്ച ചേര്‍ന്ന ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് വെള്ളിയാഴ്ച സംഘടനാ സെക്രട്ടറിമാരുടെ യോഗം നടന്നത്. കേരളത്തില്‍നിന്ന് സംഘടനാ ചുമതലയുള്ള സെക്രട്ടറിമാരായ എം. ഗണേഷ്, കെ. സുഭാഷ് എന്നിവര്‍ യോഗത്തില്‍ ഉണ്ടായിരുന്നു.
പദ്ധതി പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമില്ലാത്ത കേരളം, ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ജമ്മു കശ്മീര്‍, ഒഡിഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, സിക്കിം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. ഇതിലൂടെ കൂടുതല്‍ യുവാക്കളെ അംഗങ്ങളായി ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി.
Post Your Comments