Latest NewsKerala

പോലീസിൽ ജോലി കിട്ടിയെന്ന് കുറച്ച് നാൾ മുമ്പ് കേട്ടപ്പോൾ ,ഇവന്റെ കയ്യിൽ വന്നു പെടുന്ന സാധാരണക്കാരെ കുറിച്ചായിരുന്നു ആധി മുഴുവനും- അജാസിനെക്കുറിച്ച് അഭിഭാഷകന്റെ കുറിപ്പ്

കൊച്ചി•മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതി അജാസ് നേരത്തെ തന്നെ അക്രമ സ്വഭാവം ഉള്ളയാള്‍ ആയിരുന്നുവെന്ന് പഠനകാലത്ത് ഇയാളുടെ ജൂനിയര്‍ ആയിരുന്ന അഭിഭാഷകന്‍.

ചെറുപ്പം മുതൽ അക്രമ സ്വഭാവം കാണിക്കാറുണ്ടായിരുന്ന ഇവൻ പലപ്പോഴും തങ്ങളുമായി എറ്റുമുട്ടിയിട്ടുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകനായ ജിയാസ് ജമാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോലീസിൽ ജോലി കിട്ടിയെന്ന് കുറച്ച് നാൾ മുമ്പ് കേട്ടപ്പോൾ ,ഇവന്റെ കയ്യിൽ വന്നു പെടുന്ന സാധാരണക്കാരെ കുറിച്ചായിരുന്നു ആധി മുഴുവനുമെന്നും ജിയാസ് പറയുന്നു.

ജിയാസ് ജമാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഈ ചെറ്റ എന്റെ സീനിയറായിരുന്നു… ചെറുപ്പം മുതൽ അക്രമ സ്വഭാവം കാണിക്കാറുണ്ടായിരുന്ന ഇവൻ പലപ്പോഴും ഞങ്ങളുമായി ഏറ്റുമുട്ടിയിട്ടുണ്ട്..പോലീസിൽ ജോലി കിട്ടിയെന്ന് കുറച്ച് നാൾ മുമ്പ് കേട്ടപ്പോൾ ,ഇവന്റെ കയ്യിൽ വന്നു പെടുന്ന സാധാരണക്കാരെ കുറിച്ചായിരുന്നു ആധി മുഴുവനും..ഇന്നിപ്പോൾ ഒരു പോലീസുകാരിയെ വെട്ടിയും തീയിട്ടും ക്രൂരമായി കൊന്നിരിക്കുന്നു ഈ മനുഷ്യമൃഗം..

https://www.facebook.com/photo.php?fbid=10216080148294326&set=a.2562460858661&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button