വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വക്താവ് സാറാ സാന്‍ഡേഴ്സണും സ്ഥാനമൊഴിയുന്നു. ഈ മാസം അവസാനം സാറാ സാന്‍ഡേഴ്സ് വിരമിക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിൽ ജനങ്ങൾ അമ്പരന്നിരിക്കുകയാണ്.
സാറാ സാന്‍ഡേഴ്സ് അവരുടെ സംസ്ഥാനമായ അര്കന്സാസിലെ ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചനയുണ്ട്. ഏറ്റവും കൂടുതല്‍ കാലം ട്രംപിനൊപ്പം ജോലി ചെയ്ത ആളും വിശ്വസ്തയുമായിരുന്നു സാറാ. താന്‍ ചെയ്തതില്‍ ഏറ്റവും മികച്ചതായിരുന്നു വൈറ്റ്ഹൗസിലെ ജോലിയെന്ന് സാറാ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന ഓരോ നിമിഷത്തെയും താന്‍ സ്നേഹിക്കുന്നു. മോശം നിമിഷങ്ങളെയും സ്നേഹിക്കുന്നു. പ്രിസിഡന്റിനെ താന്‍ ഇഷ്ടപ്പെടുന്നതായും സാറാ പറഞ്ഞു.
Post Your Comments