ന്യൂഡല്‍ഹി: ചുട്ടു പൊള്ളുന്ന ചൂടില്‍ ആകെ ഉണ്ടായിരുന്ന ചെറുകൂര പോലും നഷ്ടപ്പെട്ട് പെരുവഴിയിലായിരിക്കുകയാണ് ഒരു കൂട്ടം മനുഷ്യര്‍. ഒരു മുന്നറിയിപ്പും ഇല്ലാതെ ഡല്‍ഹിയിലെ ഷാക്കൂര്‍ ബസ്തിയിലെ ചേരി റെയില്‍വെ അധികൃതര്‍ ഒഴിപ്പിച്ചതോടെയാണ് ഉഷ്ണ തരംഗം രൂക്ഷമായി നില്‍ക്കുന്ന ഡല്‍ഹിയില്‍ ഇവര്‍ പെരുവഴിയിലായത്.
കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണം വരെ അവര്‍ വലിച്ചെറിഞ്ഞു. വീടുകള്‍ പൊളിച്ചു. എല്ലാം ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്തിയെന്നും ചേരിയില്‍ ഉണ്ടായിരുന്നവര്‍ ആരോപിക്കുന്നു. ഗ്രാമത്തില്‍ പോകാന്‍ ഒരു നിവര്‍ത്തിയുമില്ല. ആംആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ചേരി പൊളിക്കില്ലെന്ന് അരവിന്ദ് കെജരിവാള്‍ വാക്ക് തന്നിരുന്നുവെന്നും ഇവര്‍ പറയുന്നു.
വര്‍ഷങ്ങളായി ഷാക്കൂര്‍ ബസ്തി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് കുടില്‍കെട്ടി താമസിച്ചവരാണ് ഇപ്പോള്‍ വഴിയാധാരമായത്. നിരവധി തവണ ചേരി പൊളിക്കാന്‍ റെയില്‍വേ ശ്രമങ്ങള്‍ നടത്തി വന്നിരുന്നു. തുടര്‍ന്ന് ഇവിടെയുള്ളവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും പുനരധിവാസം ഉറപ്പ് വരുത്താതെ കുടിയിറക്കരുതെന്ന് കോടതി ഇവര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ തന്നെ കഴിഞ്ഞ ബുധനാഴ്ച യതൊരു മുന്നിറിയിപ്പും കൂടാതെ റെയില്‍െവ അധികൃതര്‍ ഇവരുടെ കുടിലുകള്‍ പൊള്ളിച്ചു നീക്കുകയായിരുന്നു.
Post Your Comments