ബിഷ്കെക്: നിലവില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം താഴ്ന്ന നിലയിലാണെന്ന് പാകിസ്ഥാൻ മുഖ്യമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ അയല്‍ക്കാരുമായി പ്രത്യേകിച്ച് ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ ഉള്‍പ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനു ലഭിച്ച വലിയ ജനവിധി ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും ഇമ്രാന് പറഞ്ഞു. കിര്‍ഗിസ്ഥാ നിലെ ബിഷ്ഹേക്കില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ സമിതി (എസ്സിഒ) ഉച്ചകോടിക്ക് പുറപ്പെടുമുമ്ബ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്നിക്കിന് നല്കിയ അഭിമുഖത്തിലാണ് ഇമ്രാന് ഇക്കാര്യം പറഞ്ഞത്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ നേതൃത്വവുമായി സംസാരിക്കുന്നതിനുള്ള മികച്ച അവസരമായാണ് ബിഷ്കെക് ഉച്ചകോടിയെ കാണുന്നതെന്നും ഇമ്രാന് പറഞ്ഞു.
എന്നാല്‍ പാകിസ്ഥാനുമായി ഉടന്‍ ചര്‍ച്ചകള്‍ക്ക് തയാറല്ലെന്ന നിലപാടിലാണ് ഇന്ത്യ. പാക്കിസ്ഥാന് സമീപനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യ നയമായാണ് അവര്‍ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Post Your Comments