നാസിക്കിൽ മലയാളി യൂവാവിനെ കവർച്ച സംഘം വെടിവെച്ചു കൊന്നു

മുംബൈ: നാസിക്ക് ജില്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ച സംഘം മാവേലിക്കര സ്വദേശിയെ വെടിവെച്ചു കൊന്നു. അറുനൂറ്റിമംഗലം നിവാസി സാജു സാമുവലാണ് മരിച്ചത്. മുംബൈ ശാഖയിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായിരുന്നു മരിച്ച യൂവാവ്.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കവർച്ച സംഘത്തെ തടയാനുള്ള ശ്രമത്തിലാണ് സാജുവിന്‌ വെടിയേറ്റത്. തികച്ചും അപ്രതീക്ഷിതമായി കവർച്ച സംഘം ബാങ്കിൽ എത്തുകയായിരുന്നു. ജീവനക്കാർ മോഷണശ്രമം തടയാൻ ശ്രമിച്ചെങ്കിലും കവർച്ച സംഘം തോക്കുചൂണ്ടി എല്ലാവരെയും വരുതിയിലാക്കി. അതിനു ശേഷം എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിവച്ചു. സാജുവിനു വെടിയേൽക്കുന്നത് ഇവരുടെ പ്രവർത്തി തടയാൻ ശ്രമിക്കുന്നതിനിടയിലാണ്.

മുംബൈ ശാഖയിൽ ഓഡിറ്റിങ് നടക്കുന്നതിനിടയിലായിരുന്നു കവർച്ചാശ്രമം നടന്നത്. നാസിക്ക് ശാഖയിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയതായിരുന്നു സാജു.

Share
Leave a Comment