Latest NewsIndia

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങുന്നതിന് വീടിനു പുറത്തെത്തിയ യുവാവിനെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തി

അക്രമിസംഘത്തിന്റെ ശബ്ദം കേട്ട് സുഹൃത്തുക്കള്‍ പുറത്തിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല

ന്യൂഡല്‍ഹി: യുവാവിനെ വീടിനു മുന്നിലിട്ട് അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ വികാസ് പൂരിലാണ് കൊലപാതകം നടന്നത്. കൊച്ചാര്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത സുഹൃത്തുക്കൊള്‍ക്കൊപ്പം കാത്തിരുന്ന കൊച്ചാര്‍ കോളിംഗ് ബൈല്‍ കേട്ട് വീടിനു പുറത്തുറങ്ങുകയും ഈ സമയത്ത് അക്രമി സംഘം യുവാവിനു നേരെ തോക്ക് ചൂണ്ടി മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടു പോകുകയുമായിരുന്നു.

ഡെലിവറി ബോയ് ആണെന്നു കരുതിയാണ് കൊച്ചാര്‍ വാതില്‍ തുറക്കാന്‍ പോയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് തോക്ക് ചൂണ്ടി അക്രമികള്‍ കാറിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുകയും കാറിനകത്തുവെച്ച് നിരന്തരം വെടിവെച്ചക്കുകയുമായിരുന്നു.

അക്രമിസംഘത്തിന്റെ ശബ്ദം കേട്ട് സുഹൃത്തുക്കള്‍ പുറത്തിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ഗുരുഗ്രാമിലെ ഒരു കോള്‍ സെന്ററിലെ ജോലിക്കാരിയായ കൊച്ചാറിന്റെ ഭാര്യ ഓഫീസിലായിരുന്നു. നേരത്തെ കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്നു കൊച്ചാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button