Latest NewsNewsIndia

ഐ ഫോണിന് നൽകാൻ പണമില്ല: ഡെലിവറി ബോയിയെ കൊന്ന് ഐ ഫോൺ സ്വന്തമാക്കി, മൃതദേഹം 4 ദിവസത്തേക്ക് ഒളിപ്പിച്ചു

ഹസൻ: കർണാടകയിലെ ഹസൻ ജില്ലയിൽ ഡെലിവറി ബോയിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഓർഡർ ചെയ്ത ഐ ഫോൺ വിതരണം ചെയ്യാനെത്തിയ ഇ-കാർട്ട് ഡെലിവറി ബോയിയെ ആണ് 20 കാരൻ കൊലപ്പെടുത്തിയത്. ശേഷം നാല് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിക്കുകയും ചെയ്തു. അഞ്ചാം ദിവസം മൃതദേഹം പ്രതി റെയിൽവേ സ്റ്റേഷന് സമീപം എത്തിച്ച് കത്തിച്ചു.

ഹസനിലെ അരിസ്‌കെരെ ടൗണിലെ താമസകാകാരനായ ഹേമന്ത് ദത്ത് എന്ന യുവാവാണ് കൊലപാതകം ചെയ്തത്. ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണിന് നൽകാൻ കൈയ്യിൽ പണമില്ലാത്തതിനാൽ ഡെലിവറി ബോയിയെ വീട്ടിനുള്ളിലേക്ക് വിളിച്ച് വരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഐ ഫോൺ നൽകിയ ഡെലിവറി ബോയ് 46,000 രൂപ ആവശ്യപ്പെട്ടപ്പോൾ പ്രതി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

ഫെബ്രുവരി 11 ന് അഞ്ചക്കോപ്പൽ റെയിൽവേ സ്റ്റേഷനു സമീപം ഒരു യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇ-കാർട്ട് എക്‌സ്പ്രസിൽ ജോലി ചെയ്തിരുന്ന ഹേമന്ത് നായിക് (23) ആണ് കൊല്ലപ്പെട്ടത്. പോലീസിന്റെ അന്വേഷണത്തിൽ ഹേമത്ത് ഫെബ്രുവരി ഏഴിന് ലക്ഷ്മിപുര ലേഔട്ടിന് സമീപം ഹേമന്ദ് ദത്ത ബുക്ക് ചെയ്ത സെക്കൻഡ് ഹാൻഡ് ഐ ഫോൺ എത്തിക്കാൻ പോയതായി കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിക്കാൻ കൊണ്ടുപോകുന്നത് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞു. ഇതാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button