ThiruvananthapuramKeralaNattuvarthaLatest NewsNews

പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി : ഡെ​ലി​വ​റി ബോ​യ് അറസ്റ്റിൽ

വ​ള്ള​ക്ക​ട​വ് മു​ക്കോ​ല​യ്ക്ക​ൽ ഇ​ട​വ​ളാ​കം വീ​ട്ടി​ൽ അ​ഖി​ൽ (21) ആ​ണ് അറസ്റ്റിലായത്

വി​തു​ര: പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഫു​ഡ് ഡെ​ലി​വ​റി ബോ​യ് പി​ടി​യി​ൽ. വ​ള്ള​ക്ക​ട​വ് മു​ക്കോ​ല​യ്ക്ക​ൽ ഇ​ട​വ​ളാ​കം വീ​ട്ടി​ൽ അ​ഖി​ൽ (21) ആ​ണ് അറസ്റ്റിലായത്. വി​തു​ര പൊലീ​സാണ് അറസ്റ്റ് ചെയ്തത്.

Read Also : മുന്നറിയിപ്പുമായി ഗൂഗിൾ വീണ്ടും രംഗത്ത്, ഇന്ത്യൻ ആൻഡ്രോയിഡ് ഫോണുകളിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയേക്കും

പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യിരുന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ പി​ടി​യി​ലാ​യ​ത്. പ്ര​തി ര​ണ്ടു​വ​ർ​ഷം ​മു​മ്പ് വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി ഒ​ളി​ച്ചോ​ടി​യി​രു​ന്നു. വീ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്തി​രു​ന്നു. ഇ​തി​ൽ എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള ഒ​രു കു​ഞ്ഞു​മു​ണ്ട്. ഈ ​വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് വി​തു​ര സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ പ്രതി ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്. ഓ​ൺ​ലൈ​ൻവ​ഴി ആ​ഹാ​രം ബു​ക്ക് ചെ​യ്യു​ന്ന പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് പ്ര​തി വ​ല​യി​ലാ​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വി​തു​ര എ​സ്എ​ച്ച്ഒ ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button