
കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കാണാതായ നവാസിന്റെ ഭാര്യ പറഞ്ഞു. മേലുദ്യാഗസ്ഥനെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് മെയിലിലൂടെ ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നവാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭാര്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നവാസ് നാടു വിടാന്‍ കാരണം മാനസിക പീഡനം മൂലമാണെന്നും ഭാര്യ ആരോപിച്ചു.
അതേസമയം ആരോപണ വിധേയനായ മേലുദ്യാഗസ്ഥന്റെ പേര് തന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ വയര്‍ലെസ് സെറ്റ് പരിശോധിക്കണമെന്നും ഇതു വഴി സി.ഐ യുമായി നവാസ് വാഗ്വാദം നടന്നുവെന്നത് സത്യമാണെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.
അതേസമയം നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൊല്ലത്തെത്തി. നവാസ് കായംകുളത്തു നിന്ന് കൊല്ലത്തെത്തിയതിന് സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്നാണിത്. നവാസ് കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്ത് എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.
Post Your Comments