![vayu cyclone](/wp-content/uploads/2019/06/vayu-cyclone-2.jpg)
അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്റെ ഗതിയില്‍ നേരിയ മാറ്റം. വായു ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരത്തെത്തുമെങ്കിലും കരയിലേയ്ക്ക് ആഞ്ഞടിക്കില്ല. ചുഴലിക്കാറ്റ് തീരത്തിന്റെ തൊട്ടടുത്തു കൂടെ കടന്നു പോകും. കൂടാതെ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് നീങ്ങുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ശക്തമായ മഴയും കടല്‍ക്ഷോഭവും തുടരുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments