മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ നാന പടേക്കര്‍ ലൈയിംഗിക അതിക്രമം നടത്തിയെന്ന നടി തനുശ്രീ ദത്തയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് .അന്ധേരിയിലെ ജില്ലാ കോടതിയില്‍ കേസ് പരിഗണിക്കുന്ന വേളയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. തക്കതായ തെളിവില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു .ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട് പോലീസ് വായിച്ചു കേള്‍പ്പിച്ചു. 2008ല്‍ ‘ഹോണ്‍ ഓക്കേ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നാണ് തനുശ്രീ ആരോപണം ഉന്നയിച്ചത്. ഇതിനുശേഷം പട്ടേക്കര്‍ തനുശ്രീക്കെതിരെ മാനനഷ്ട കേസ് കൊടുക്കുകയും ചെയ്തിരുന്നു.
Post Your Comments