Latest NewsIndia

ഒരേസമയം രണ്ട് അപകടങ്ങള്‍: തീപിടിച്ച രാജധാനിയുടെ ബോഗിയില്‍ കേരള എക്‌സ്പ്രസ് ഇടിച്ചു

ജനറേറ്റര്‍ കാറിന് തീപിടിച്ചതോടെ കേരള എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ട്രെയിന്‍ പിന്നോട്ട് എടുത്തെങ്കിലും ജനറേറ്റര്‍ കാര്‍ പിന്നോട്ടുരുണ്ട് ഇടിക്കുകയായിരുന്നു

ഇറ്റര്‍സിറ്റി: രണ്ടു ട്രെയിനുകള്‍ അപകടത്തില്‍പെട്ടു. കേരളത്തില്‍ നിന്നും ചൊവ്വാഴ്ച പുറപ്പെട്ട 12625 നമ്പര്‍ കേരള എക്‌സ്പ്രസും രാജധാനി എക്സ്പ്രസുമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11-മണിയോടെയായിരുന്നു അപകടം. കേരള എക്‌സപ്രസ് നാഗ്പൂരിനും മധ്യപ്രദേശിലെ ഇറ്റാര്‍സിക്കും ഇടയില്‍ അപകടത്തില്‍ പെട്ട മറ്റൊരു ട്രെയിനിന്റെ ബോഗിയില്‍ ഇടിക്കുകയായിരുന്നു. അതേസമയം കേരള എക്്‌സ്പ്രസിന്റെ മുന്‍പില്‍ കടന്നുപോയ രാജധാനി എക്സ്പ്രസിന്റെ ജനറേറ്റര്‍ കാറിന് തീ പിടിച്ചു. ഇതറിഞ്ഞ് ട്രെയിന്‍ നിര്‍ത്തി തീ പിടിച്ച ബോഗി മുറിച്ചു മാറ്റി യാത്ര തുടര്‍ന്നെങ്കിലും പിന്നാലെയെത്തിയ കേരള എക്‌സ്പ്രസിന്റെ എന്‍ജിനില്‍ ജനറേറ്റര്‍ കാറിടിക്കുകയായിരുന്നു.

ജനറേറ്റര്‍ കാറിന് തീപിടിച്ചതോടെ കേരള എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ട്രെയിന്‍ പിന്നോട്ട് എടുത്തെങ്കിലും ജനറേറ്റര്‍ കാര്‍ പിന്നോട്ടുരുണ്ട് ഇടിക്കുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഇവര്‍ ലഗേജുകളും മറ്റും എടുത്ത് പുറത്തിരങ്ങി. തുടര്‍ന്ന്
റെയില്‍വേ ഉദ്യോഗസ്ഥര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും അഞ്ചോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

തുടര്‍ന്ന് കേരള എക്‌സ്പ്രസ് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി. രാജധാനി എക്‌സ്പ്രസിന്റെ തീപിടിച്ച ബോഗി മാറ്റിയതിനു ശേഷം ആറു മണിക്കൂര്‍ വൈകിയാണ് യാത്ര പുനരാരംഭിക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button