സംസ്ഥാന ഔഷധസസ്യ ബോർഡിൽ ജൂനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബോട്ടണിയിൽ എം.എസ്സിയും സർക്കാർ അംഗീകൃത സ്ഥാപനത്തിൽനിന്ന് ഔഷധസസ്യ മേഖലയിൽ മൂന്നു വർഷത്തിൽ കുറയാത്ത ഗവേഷണ പരിചയവുമാണ് യോഗ്യത. 18740-33680 ആണ് ശമ്പള സ്കെയിൽ. പ്രായപരിധി: 40 വയസ്. എസ്.സി/എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ അർഹമായ ഇളവുണ്ട്. ഡിപ്പാർട്ട്മെൻറൽ അപേക്ഷകർക്ക് പ്രായപരിധിയിൽ അഞ്ചുവർഷം ഇളവുണ്ട്. www.smpbkerala.org ൽ അപേക്ഷാഫോറം ലഭ്യമാണ്. തൃശൂർ ഷൊർണൂർ റോഡിലുള്ള സംസ്ഥാന ഔഷധസസ്യ ബോർഡ് ഓഫീസിൽ ജൂൺ 26ന് മുമ്പ് അപേക്ഷകൾ ലഭിക്കണം. ഫോൺ: 0487-2323151.
Post Your Comments