ബാലസോര്‍ : ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. (ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍-എച്ച്.എസ്.ടി.ഡി.വിഎന്നറിയപ്പെടുന്ന വിമാനം ഇതിന് മുമ്പ് ചൈന പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമാണ് ഇത് (ഡി.ആര്‍.ഡി.ഒ.) ആദ്യമായി വിജയകരമായി പരീക്ഷിച്ചത്.
വിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തില്‍ സഞ്ചാരം സാധ്യമാക്കുന്ന സംവിധാനമാണിത്. ബുധനാഴ്ച രാവിലെ 11.25-ന് ഒഡിഷ തീരത്തോട് ചേര്‍ന്ന ഡോ. അബ്ദുല്‍കലാം ദ്വീപിലെ സംയോജിത പരീക്ഷണകേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമാണ് ഡി.ആര്‍.ഡി.ഒ. ആദ്യമായി വിജയകരമായി പരീക്ഷിച്ചത്.
സ്ക്രാംജെറ്റ് എന്‍ജിനോടെയാണ് ഈ വിമാനം പ്രവര്‍ത്തിക്കുക.20 സെക്കന്‍ഡില്‍ 32.5 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും. പരീക്ഷണം വിജയം കൈവരിച്ചതോടെ വിമാനം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.
Post Your Comments