വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് രീതികള്‍ നിരീക്ഷിക്കാന്‍ എല്ലാ വിദ്യാലയങ്ങളിലും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തണമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. വിദ്യാര്‍ഥികള്‍ സുരക്ഷിതമായാണോ വാഹനമോടിക്കുന്നതെന്ന് പരിശോധിക്കാനായിരിക്കും ഇങ്ങനെയൊരു തീരുമാനം. റോഡ് സുരക്ഷാവാരാചരണം ഉദ്‍ഘാടന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചെന്നും മന്ത്രി അറിയിച്ചു.
ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികള്‍ക്ക് ലൈസന്‍സ് ഉണ്ടോ, ഹെല്‍മെറ്റ് ധരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അധ്യാപകര്‍ പരിശോധിക്കുക. സ്‌കൂള്‍ വാഹനങ്ങള്‍ ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ടോ, വാര്‍ഷിക പരിശോധന നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments