തിരുവനന്തപുരം : കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കാനുള്ള കോടതിവിധിയെക്കുറിച്ച് വ്യവസായ മന്ത്രി എ.സി മൊയ്തീൻ നിയമസഭയിൽ വിശദീകരണം നൽകി.ആരുടേയും കിടപ്പാടം നഷ്ടപ്പെടരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.ഫ്ലാറ്റ് നിർമ്മിച്ചതിനേക്കാൾ അധികം തുക അത് പൊളിക്കാൻ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
“പാരിസ്ഥിതിക ആഘാതം പഠിക്കാൻ ചെന്നൈ ഐഐടി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസ് സുപ്രീം കോടതിയിൽ വരുമ്പോൾ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്ന് കരുതുന്നു. നിയമം നിലവിൽ വരുന്നതിന് മുമ്പ് നിർമിച്ച ഫ്ളാറ്റും ഇതിൽപ്പെടും. പിന്നെ ഉടമസ്ഥരുടെ ഭാഗം കേട്ടില്ലെന്ന ആക്ഷേപവുമുണ്ട്” മന്ത്രി പറഞ്ഞു.
ഫ്ളാറ്റിലെ താമസക്കാർ സമർപ്പിച്ച റിട്ട് ഹർജി പ്രകാരം ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കാതെ തൽസ്ഥിതി ആറുമാസത്തേക്ക് തുടരട്ടെയെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.താമസക്കാർ നൽകിയ ഹർജി, ഫ്ലാറ്റ് പൊളിച്ചു നീക്കാൻ ഉത്തരവിട്ട ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. ജൂലൈ ആദ്യവാരം ബഞ്ച് ഈ ഹർജി പരിഗണിക്കും.
Post Your Comments