തിരുവനന്തപുരം: 4095 കെട്ടിടങ്ങളിൽ മതിയായ സുരക്ഷ സംവിധാനങ്ങളിലെന്ന് അഗ്നിശമന സേനയുടെ കണ്ടെത്തൽ. തീപ്പിടുത്തങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ 8611 കെട്ടിടങ്ങളിൽ അഗ്നിശമന സേന നടത്തിയ പരിശോധനയിലാണ് 4095 കെട്ടിടങ്ങളിൽ മതിയായ സുരക്ഷ സംവിധാനങ്ങളിലെന്ന് കണ്ടെത്തിയത്.
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ദുരന്ത നിരവാരണ അതോററ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ദേശീയ ബിൽഡിംഗ് കോഡിലെ ആവശ്യമായ നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി അഗ്നിരക്ഷാ സേവന നിയമം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments