സൂപ്പര്‍ സ്റ്റാര്‍ ചിരംഞ്ജീവിയുടെ മരുമകനെ സോഷ്യല്‍ മീഡിയിയില്‍ അപമാനിച്ച പത്തുപേര്‍ പിടിയില്‍. 2000 ലെ വിവര സാങ്കേതിക വകുപ്പിന്റെ 67-ാം വകുപ്പ് പ്രകാരം ഹെദരാബാദ് പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇന്സ്റ്റാഗ്രറില് ദേവിനെതിരായ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിനാണ് നടപടി. ഇന്‍സ്റ്റഗ്രാമില്‍ പത്ത പേര്തന്നെ ഉപദ്രവിക്കുന്നതായി കല്യാണ്‍ ദേവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അധിക്ഷേപകരമായ ഭാഷയില്‍ ദേവിനെതിരെ കമന്റും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് കല്യാണ്‍ ദേവ് പരാതി നല്‍കിയതെന്ന് ഹൈദരാബാദ് സൈബര്‍ ക്രൈം ഡിഎസ്പി രഘുവീര്‍ പറഞ്ഞു.
ഇവരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്സ്റ്റഗ്രാമിന് കത്തയച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ഇവര്‍ക്കെതിരെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ ഇളയ മകള്‍ ശ്രീജയെയാണ് വ്യവസായിയായ കല്യാണ്‍ ദേവ് വിവാഹം കഴിച്ചിരുക്കുന്നത്.
Post Your Comments