ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം ആറു മാസത്തേക്ക് കൂടി നീട്ടി. ജൂലൈ മൂന്നു മുതല്‍ ആറു മാസത്തേക്കാണ് കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.2018 ഡിസംബര്‍ 19 മുതല്‍ കാശ്മീരിൽ രാഷ്ട്രപതി ഭരണമാണ്. പിഡിപി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെയാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായത്. ഓഗസ്റ്റില്‍ അമര്‍നാഥ് തീര്‍ഥാടനം അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷ.
Post Your Comments