പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബാറിനുള്ളില്‍ ഒരള്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. മലപ്പുറം സബ്രീന ബാറിലാണ് കൊലപാതകം നടന്നത്.
കസേരയ്ക്കു വേണ്ടിയുള്ള വാക്കു തകര്‍ക്കം കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്ക് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കസേരയെ ചൊല്ലി മുഹമ്മദ് ഇസാക്കും ഒരു സംഘവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ക്ക് കുത്തേറ്റത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കേസില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments