റിയാദ് : സൗദിയ്ക്ക് നേരെ വീണ്ടും ആയുധം നിറച്ചെത്തിയ ഡ്രോണുകളുടെ ആക്രമണം .
ഖമീസ് മുശൈത്ത് പട്ടണം ലക്ഷ്യമാക്കിയാണ് ഡ്രോണുകളെത്തിയത്. ആയുധം നിറച്ച രണ്ട് ഡ്രോണുകളും തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ഒരു മാസത്തിനിടെ 12 തവണയാണ് സൗദിക്ക് നേരെ ആക്രമണം നടക്കുന്നത്. ആക്രമണത്തിനു പിന്നില്‍ ഹൂതികളാണെന്ന് സഖ്യ സേന അറിയിച്ചു.
യമന്‍ സമാധാന ചര്‍ച്ചങ്ങള്‍ അലസിയതോടെ ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്. നജ്റാന് അതിര്‍ത്തിയിലടക്കം സൈന്യം സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് സൗദിയെ ഹൂതികള്‍ ലക്ഷ്യം വെച്ചത്.
കഴിഞ്ഞ ദിവസം ജിസാന്‍ വിമാനത്താവളത്തിലേക്ക് ആളില്ലാ വിമാനമയച്ചതായി ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖമീശ് മുശൈത്തിലേക്ക് ആയുധം നിറച്ച് ഡ്രോണുകളെത്തിയത്. ജനവാസ മേഖല ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
Post Your Comments