നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയിലെ ആദ്യ ബിഎസ് VI(ഭാരത് സ്റ്റേജ് ) സ്കൂട്ടർ വിപണിയിൽ എത്തിച്ച് ഹോണ്ട. 2020 ഏപ്രിലോടെ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിർബന്ധമാക്കുന്നതിന് മുന്നോടിയായി പരിഷ്കരിച്ച ആക്ടിവ 125 ഫ്യുവല്‍ ഇഞ്ചക്റ്റഡ് ബിഎസ് VI സ്കൂട്ടറാണ് കമ്പനി പുറത്തിറക്കിയത്. പുതിയ എൻജിൻ, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമന്റേഷന്‍, ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സംവിധാനം, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലിംഗ് ക്യാപ്പ് എന്നിവ പ്രധാന സവിശേഷതകൾ. സ്കൂട്ടറിനെ നിരത്തിൽ കരുത്തനാക്കുന്ന 125 സിസി എഞ്ചിനിൽ PGN-FI (പ്രോഗ്രാമ്ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍), eSP(എന്‍ഹാന്‍സ്ഡ് സ്മാര്‍ട് പവര്‍) സംവിധാനങ്ങള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
റിബല്‍ റെഡ് മെറ്റാലിക്, ബ്ലാക്ക്, ഹെവി ഗ്രെയ് മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, പേള്‍ പ്രഷ്യസ് വൈറ്റ്, മാജെസ്റ്റിക്ക് ബ്രൗണ്‍ മെറ്റാലിക് എന്നീ നിറങ്ങളിലെത്തുന്ന ബിഎസ് VI ആക്ടിവയുടെ വിൽപ്പന ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും ആരംഭിക്കുക. പുതിയ ആക്ടിവയ്ക്ക് ആറ് വര്‍ഷത്തെ വാറന്റിയാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.
Post Your Comments