News

ശുദ്ധമായ വെളിച്ചെണ്ണയെന്ന് പരസ്യം : വെളിച്ചെണ്ണയ്ക്ക് പകരം 80% പാമോയില്‍ പ്രമുഖ ബ്രാന്‍ഡിന്റെ വെളിച്ചെണ്ണയ്ക്ക് നിരോധനം

കൊച്ചി : ശുദ്ധമായ വെളിച്ചെണ്ണയെന്ന് പരസ്യം നല്‍കി ഉപഭോക്താക്കളെ വഞ്ചിച്ച പ്രമുഖ ബ്രാന്‍ഡിന്റെ വെളിച്ചെണ്ണയ്ക്ക് നിരോധനം. വെളിച്ചെണ്ണയെന്ന വ്യാജേന വിറ്റിരുന്ന കൊക്കോ റോസ് ബ്ലെന്റഡ് എഡിബിള്‍ വെജിറ്റബിള്‍ ഓയിലിന്റെ ഉല്‍പ്പാദനവും വിതരണവുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചത്. ശുദ്ധമാണെന്ന് കമ്പനി അവകാശപ്പെടുന്ന വെളിച്ചെണ്ണയില്‍ 80 ശതമാനവും പാമോയിലാണെന്ന് കണ്ടത്തിയതോടെയാണ് ഉല്‍പന്നം നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചത്. പട്ടിമറ്റത്തെ പാന്‍ ബിസ് കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഉല്‍പ്പന്നം വില്പനയ്ക്ക് എത്തിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ശുദ്ധമായ വെളിച്ചെണ്ണയെന്ന് അവകാശപ്പെടുന്ന ഉല്‍പ്പന്നത്തില്‍ 20 ശതമാനം മാത്രമാണ് വെള്ളിച്ചെണ്ണയുടെ സാന്നിധ്യം. എന്നാല്‍ വെളിച്ചെണ്ണയുടെ വിലയാണ് ഇതിന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button