ന്യൂഡല്‍ഹി : രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിക്ഷേപകരെ സഹായിക്കുന്നതിനും വളര്‍ച്ചയെ വേഗത്തിലാക്കുന്നതിനുമായി മോദി സര്‍ക്കാര്‍ പുതിയ തൊഴില്‍ നിയമനിര്‍മാണം ആസൂത്രണം ചെയ്യുന്നു. 44 തൊഴില്‍ നിയമങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചുകൊണ്ടായിരിക്കും പരിഷ്‌കാരം. വേതനം, സാമൂഹ്യ സുരക്ഷ, വ്യാവസായിക സുരക്ഷ, ക്ഷേമം, വ്യാവസായിക ബന്ധങ്ങള്‍. എന്നിങ്ങനെയായിരിക്കും വിഭജനം.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആന്റ് മിസ്ലേനിയസ് പ്രൊവിഷന്‍ ആക്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആക്ട്, മാതൃസ്ഥാപന ആനുകൂല്യ ആക്ട്, ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ ആക്ട് എന്നിവയുള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലയിപ്പിക്കുന്നതാണ് സോഷ്യല്‍ സെക്യൂരിറ്റി നിയമമെന്ന് പറയുന്നത്. ഇത്തരത്തില്‍ പല വിഭാഗങ്ങളിലായിരുന്ന 44 തൊഴില്‍ നിയമങ്ങളെയാണ് മോദി സര്‍ക്കാര്‍ നാല് വിഭാഗങ്ങള്‍ക്ക് കീഴില്‍ മാത്രമായി ചുരുക്കുന്നത്.
ഫാക്ടറീസ് ആക്ട്, മൈന്‍സ് ആക്ട്, ഡോക്ക് വര്‍ക്കേഴ്‌സ് (സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വെല്‍ഫെയര്‍) ആക്ട് തുടങ്ങിയ നിരവധി വ്യാവസായിക സുരക്ഷാ, ക്ഷേമ നിയമങ്ങള്‍ വ്യാവസായിക സുരക്ഷിതത്വത്തിലും ക്ഷേമത്തിലും ഒറ്റ വിഭാഗമായി മാറ്റും. മിനിമം വേജസ് ആക്ട്, വേതനം നല്‍കല്‍ നിയമം, ബോണസ് ആക്ട്, തുല്യാവകാശ ആനുകൂല്യ നിയമം, തുടങ്ങിയവയും പുതിയ നിയമത്തോടൊപ്പം ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് സംബന്ധിച്ച ലേബര്‍ കോഡ് 1947 ലെ വ്യവസായ തര്‍ക്ക നിയമം, 1926, ട്രേഡ് യൂണിയന്‍സ് ആക്ട്, 1926, ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്‍ഡിംഗ് ഓര്‍ഡറുകള്‍) നിയമം എന്നിവ ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കും. തൊഴില്‍ നിയമത്തിലും സമഗ്രമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
Post Your Comments