തിരുവനന്തപുരം: കഴിഞ്ഞ മീനമാസ പൂജാ സമയത്ത് ശബരിമലയില്‍ വീണ്ടും സ്ത്രീ സാന്നിധ്യമെന്ന് റിപ്പോർട്ട് . ബോര്‍ഡില്‍ ഏറെ സ്വാധീനമുള്ള വിരമിച്ച ഒരു ഉദ്യോസ്ഥനൊപ്പം ദേവസ്വം ഗസ്റ്റ് ഹൗസിലെ ഒരു സുപ്രധാന മുറിയില്‍ ഒരു സ്ത്രീ ഒരു ദിവസം തങ്ങിയത് പരക്കെ ചര്‍ച്ചയായതോടെ വിവാദമായിരിക്കുകയാണ്.ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒരു സ്ഥാപനത്തിലെ ഉന്നത പദവി വഹിച്ചിരുന്ന സ്ത്രീയാണു ഗസ്റ്റ്ഹൗസിലെത്തിയത്. പ്രായത്തിന്റെ കാര്യത്തില്‍ സാങ്കേതികമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കു തടസമില്ലെന്നും സൂചനയുണ്ട്.
ഭരണകക്ഷിയില്‍ ഉന്നത സ്വാധീനമുള്ള മുന്‍ ഉദ്യോഗസ്ഥനെ പേടിച്ച് സംഭവം പുറത്ത് അറിയിക്കാതെ സൂക്ഷിക്കുന്നു. ദേവസ്വം ബോര്‍ഡില്‍നിന്നു വിരമിച്ച ഇയാള്‍ സി.പി.എമ്മിന്റെ നോമിനിയായി ഇപ്പോഴും ബോര്‍ഡില്‍ ഉന്നത പദവിയില്‍ ഇരിക്കുകയാണ്.നിലവിലെ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി ഇയാളാണു ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇരുവരും ഗസ്റ്റ്ഹൗസിലെ മുറിയിലുണ്ടെന്ന വിവരമറിഞ്ഞു ദേവസ്വം ബോര്‍ഡിലെ ഒരു ഉന്നതന്‍ എത്തിയെങ്കിലും ഇരുവരും വിദഗ്ധമായി രക്ഷപ്പെട്ടു.
സന്നിധാനത്ത് ആള്‍മാറാട്ടത്തിനു ദേവസ്വം വിജിലന്‍സ് പിടികൂടിയ ചെെന്നെ സ്വദേശിക്കു ശബരിമല സ്‌പോണ്‍സര്‍മാരുടെ ഏകോപന ചുമതല നല്‍കിയ നടപടി വിവാദമായതിനു പിന്നാലെയാണ് ഈ സംഭവം. ചെെന്നെ സ്വദേശിയുടെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നും, സന്നിധാനത്ത് തങ്ങി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ദേവസ്വം എസ്.പി. ബോര്‍ഡിനു നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് ഇയാള്‍ക്ക് പ്രത്യേക ചുമതല നല്‍കിയത്. കഴിഞ്ഞ മകരവിളക്ക് കാലത്തു ദേവസ്വം വിജിലന്‍സ് ഇയാളുടെ മുറിയില്‍നിന്നു നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളും പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിരുന്നു.
മാധ്യമ പ്രവര്‍ത്തകന്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ കോര്‍ഡിനേറ്റര്‍, തമിഴ്‌നാട് സര്‍ക്കാറിലെ പി.ആര്‍.ഡി. ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയുള്ള തിരിച്ചറിയല്‍ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. എല്ലാം വ്യാജമാണെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കും സഹായികള്‍ക്കുമെതിരേ കേസെടുക്കാന്‍ ദേവസ്വം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സന്നിധാനം പോലീസ് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയച്ചിരുന്നതിനു പിന്നിലും വിവാദ നായകന്റെ ഇടപെടലാണ് ഉണ്ടായത്.എന്നാല്‍ നിയമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പത്മകുമാര്‍ ന്യായീകരിച്ചു.
രാമകൃഷ്ണക്കെതിരെയുണ്ടായ അന്വേഷണത്തിന് കാരണം ദേവസ്വം വിജിലന്‍സിലെ ഒരു ഉദ്യോഗസ്ഥനുമായി ഉണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളാണെന്ന് ദേവസ്വം പ്രസിഡന്‍റ് പറയുന്നു. രാമകൃഷണക്ക് നല്‍കിയത് പ്രധാനപ്പെട്ട തസ്തികല്ലെന്നും ബോര്‍ഡിന് സാമ്ബത്തിക ഭാരമൊന്നും ഉണ്ടാകില്ലെന്നുമാണ് വിശദീകരണം. ശബരിമലയിലെ കാര്യങ്ങള്‍ വിവിധ പദ്ധതികള്‍ ഏകോപിക്കാന്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സമിതികളും ഉദ്യോഗസ്ഥരും ഉണ്ടായിരിക്കെ ഒരു സ്വകാര്യവ്യക്തിക്ക് എന്തിന് ഈ ചുമതല നല്‍കുന്നവെന്നാണ് ദുരൂഹം.
Post Your Comments